
ദോഹ: ഈ വർഷം അവസാനത്തോടെ ക്യൂടെർമിനൽസ് (QTerminals) ഹമദ് തുറമുഖത്തിൽ കൈവരിച്ച ശ്രദ്ധേയ നേട്ടങ്ങൾ ഖത്തറിനെ പ്രാദേശികവും ആഗോളവുമായ വ്യാപാര ശൃംഖലകളിലെ പ്രധാന കേന്ദ്രമായിശക്തിപ്പെടുത്തി. അടിസ്ഥാന സൗകര്യങ്ങളിലേക്കുള്ള നിക്ഷേപം, ഉപകരണങ്ങളുടെ ആധുനികവത്കരണം, ഡിജിറ്റൽ സംവിധാനങ്ങളുടെ വ്യാപനം എന്നിവയിലൂടെ ചരക്കുകടത്തലിലും ഇറക്കുമതിയിലും സമയംലാഭിക്കാനും സേവനക്ഷമത വർധിപ്പിക്കാനും കഴിഞ്ഞത് ആഗോള തലത്തിൽ ശ്രദ്ധേയമായ നേട്ടമായി. ഒരേ കപ്പലിൽ നിന്നുള്ള ഏറ്റവും വലിയ കണ്ടെയ്നർ കൈകാര്യംചെയ്തതും (17,984 TEU), റെക്കോർഡ് ബൾക്ക് കാർഗോ കൈമാറ്റവും, അമേരിക്കയുമായി നേരിട്ടുള്ള കടൽമാർഗ സേവനങ്ങൾക്ക് തുടക്കം കുറിച്ചതും ഈ വർഷത്തെ വർഷത്തിലെ പ്രധാന നേട്ടങ്ങളായി. പുതിയ സേവനങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങളുടെ മെച്ചപ്പെടുത്തൽ, പരിസ്ഥിതി–സുസ്ഥിരതയ്ക്കുള്ള ശക്തമായ പ്രതിബദ്ധത എന്നിവയോടെ ഖത്തർ നാഷണൽ വിഷൻ 2030 ലക്ഷ്യങ്ങളിലേക്ക് ഹമദ് തുറമുഖം ഉറച്ച മുന്നേറ്റം തുടരുന്നതായും ക്യൂടെർമിനൽസ് വ്യക്തമാക്കി.










